തളിര്‍ കാര്‍ഷിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവവളങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ഇവിടെ നിന്നും ലഭ്യമാവും. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ബാബു, സാജിത നൗഷാദ്, പി.എ.ജോസ്, കെ.ടി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.