അമ്പലവയല്‍ 110 കെ.വി. സബ്‌സ്റ്റേഷന്റെ ട്രയല്‍ റണ്‍ നടത്തി.ഇതോടെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, അമ്പലവയല്‍, നെന്‍മേനി, മൂപ്പൈനാട്, പഞ്ചായത്തുകളിലെ 40,000ല്‍പ്പരം ഉപഭോക്താക്കള്‍ക്ക് വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും പരിഹാരമാകും. ഫെബ്രുവരി 13 ന് മന്ത്രി എം.എം.മണി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും
13 കോടിയാണ് നിര്‍മ്മാണ ചിലവ്. ജില്ലയില്‍ പരിഗണനയിലുള്ള വിവിധ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രസരണം സുഖമമാക്കുന്നതിന് അമ്പലവയല്‍ സബ് സ്റ്റേഷന്‍ ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.