നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി, മാനന്ത വാടി മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രാക്തന ഗോത്ര വിഭാഗക്കാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് സംവരണ മണ്ഡലങ്ങളിലും ആദിവാസികളി ലെ സമ്പന്നരായ ചെറു ന്യൂന പക്ഷ വിഭാഗക്കാ രാണ് സ്ഥാനാര്‍ഥികളായി എത്താറുള്ളത്. അടിയ, പണിയ,കാട്ടുനായ്ക്ക വിഭാഗക്കാരെ ഇത്തവണ മുന്നണികള്‍ അവഗണിച്ചാല്‍ സ്വന്തംനിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുമെന്നും ഇവര്‍ പറഞ്ഞു.
2020 ജൂണ്‍ രണ്ടിന് ഇറക്കിയ ഉത്തരവിലൂടെ ആദിവാസി വനാവകാശ നിയമം റദ്ദ് ചെയ്ത് കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 15ന് ആദിവാസി സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
തിരഞ്ഞെടുപ്പില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കല്‍,വനാവകാശ നിയമം സംരക്ഷിക്കല്‍ തുടങ്ങിയ നയം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്കില്ലെങ്കില്‍ സ്വതന്ത്രമായി തിരഞ്ഞെ ടുപ്പില്‍ ഇടപെടുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി മത്സരരംഗത്തിറങ്ങാന്‍ തയ്യാറാകുമെന്നും ഇവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍,എ ചന്തുണ്ണി നാരായണന്‍ മന്മദന്‍പാളി പി വി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.