കരട് വിജ്ഞാപനത്തിനെതിരെ കെസിവൈഎം പ്രതിഷേധ റാലി നടത്തി
കെസിവൈഎം മാനന്തവാടി,കല്ലോടി മേഖലകള്‍ സംയുക്തമായി പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധ റാലി നടത്തി. കര്‍ഷക സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച റാലി കണിയാരം കത്തീഡ്രല്‍ പള്ളിയില്‍ നിന്നാരം ഭിച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ജോസ് പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി. കെസിവൈഎം മാനന്ത വാടി രൂപത പ്രസിഡന്റ് ജീഷിന്‍ മുണ്ടക്കത്തട ത്തില്‍, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റ്യന്‍ ചിറക്കതോട്ടത്തില്‍, രൂപത ഭാരവാ ഹികള്‍ ,കല്ലോടി മേഖല ഡയറക്ടര്‍ ഫാദര്‍ ജോജോ ഔസിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.