ഫല വൃക്ഷ തൈകള്‍ നടുന്ന പരിപാടിക്ക് തുടക്കമായി
കുട്ടികളെ അതിയായി സ്‌നേഹിക്കുകയും പ്രകൃതിസംരക്ഷണം ജീവിത ദൗത്യമായി കരുതുകയും ചെയ്ത കവയിത്രിസുഗതകുമാരി യുടെ സ്മരണയ്ക്കായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം,നഗരസഭയിലെ പത്ത് അംഗണ്‍വാടികളില്‍ ഫല വൃക്ഷ തൈകള്‍ നടുന്ന പരിപാടിക്ക് തുടക്കമായി.ഒണ്ടയങ്ങാടി അങ്കണ്‍വാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു. നടവയല്‍ സി.എം. കോളേജ് അദ്ധ്യാപിക അനു പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ കൗണ്‍സിലര്‍ ജി.രാമചന്ദ്രന്‍ ,പി.ജെ ആലീസ് ടീച്ചര്‍, ഷാജന്‍ ജോസ്, രമ സനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.ഗംഗാ മോഹന്‍, ഗൗരി മോഹന്‍ എന്നിവര്‍ സുഗതകുമാരിയുടെ കവിത ആലപിച്ചു.