വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയായി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ജീവിക്കാന്‍ അനുവദിക്കൂ എന്ന മുദ്രാ വാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനവും കരട് വിജ്ഞാപനം കത്തിക്കലും നടത്തി. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.
അഫ്‌സല്‍ ചീരാല്‍ അധ്യക്ഷനായി. അമല്‍ ജോയി, യൂനസ് അലി, സുമേഷ് കോളിയാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.