കരട് വിജ്ഞാപനത്തിനെതിരെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി

0

വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും പരിസ്ഥിതി ദൂര്‍ബല മേഖലയായി കേന്ദ്രം വനം പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. നടപടി അപലപനീയമാണന്നും അടിയന്തരമായി കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും പ്രസിഡണ്ട് സി അസൈനാര്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപന ത്തിനെതിരെ പ്രതിഷേധ ശക്തമാകുന്ന തിനൊപ്പ മാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും കരട് വിജ്ഞാപന ത്തിനെ തിരെ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര വനം മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണന്നും, ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് വന്‍കിട മുതലാളി വര്‍ഗ്ഗവും, അവര്‍നയിക്കുന്ന ഭരണകൂടവുമാണ് പരിസ്ഥിതി നാശത്തിന്റെ ഉത്തരവാദികള്‍. ഈ വസ്തുത മറച്ചുപിടിക്കാനും പരിസ്ഥിതി ചൂഷണം നിര്‍ബാധം തുടരാന്‍ മുതലാളിത്ത സാമൂഹിക ശക്തികള്‍ക്ക് സൗകര്യം ലഭിക്കാനുമായി പരിസ്ഥിതി മൗലികവാദം പ്രചരിപ്പിക്കാന്‍ ഭരണകൂടവും അതിനെ നയിക്കുന്ന നേതൃത്വവും ബോധപൂര്‍വ്വം ശ്രമിക്കുകയാണന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവിലെ കരട് വിജ്ഞാപനം വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളെയും ടൗണുകളെയും പ്രതി കൂലമായി ബാധിക്കുമെന്നും നിര്‍മ്മാണ ഭൂവ നിയോഗ പ്രവര്‍ത്തനങ്ങളില്‍ കടുത്ത നിയന്ത്ര ണങ്ങളും വരുമെന്നും പ്രമേയം ചൂണ്ടികാണി ക്കുന്നു. നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന വയനാടന്‍ ജനതയെ വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് വലിച്ചെറിയുന്ന തീരുമാനം കേന്ദ്രസര്‍ക്കാറില്‍ നിന്നുമുണ്ടായിട്ടുള്ളതെന്നും ഇതിനെതിരെ ശക്തമായ ബഹുജന രോഷം ഉയരണമെന്നുമാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

അതുകൊണ്ടാണ് മാനവ സമൂഹത്തിന്റെ നിലനില്‍പ്പിന് കുത്തക മുതലാളിത്തത്തോട് സന്ധിയില്ല സമരം പ്രഖ്യാപിക്കാനും ജനവിരുദ്ധ നയം പിന്‍വലിക്കാനുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം ആവശ്യപ്പെടുന്നത്. പ്രസിഡണ്ട് സി അസൈനാര്‍ അവതരിപ്പിച്ച പ്രമേയം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ് ബി നായര്‍ പിന്താങ്ങി. പി കെ സത്താര്‍, ബീന വിജയന്‍, എടക്കല്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!