വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും പരി സ്ഥിതി ദുര്‍ബല മേഖലയായി കരട് വിജ്ഞാപ നമിറക്കിയതിനെതിരെ പ്രത്യക്ഷസമരവുമായി എല്‍ഡിഎഫ് രംഗത്ത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ നാളെ സുല്‍ത്താന്‍ ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ രാവിലെ 11 മണിമുതല്‍ ഒരു മണിക്കൂര്‍ വഴിതടയല്‍ സമരം നടത്തും.
പ്രശ്‌നത്തില്‍ യോജിച്ച പ്രക്ഷോഭമാണ് വേണ്ട തെന്നും അതിന് യുഡിഎഫ് തയ്യാറാവണമെന്നു മാണ് എല്‍ഡിഎഫ് നേതൃത്വം അഭിപ്രായപ്പെടു ന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്നും അത് ജില്ലയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലന്നും കരട് വിജ്ഞാപന ത്തിനെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭമാണ് ഉയരേണ്ടതെന്നും എല്‍ഡിഎഫ് നേതൃത്വം പറഞ്ഞു.