സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും സംസ്ഥാനതല ജേതാക്കള്‍ക്കുള്ള അനുമോദനവും ജൈവ പഞ്ചായത്ത് പ്രഖ്യാപനവും നടത്തി.മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍ എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഫലപ്രദമായ ഇടപെടല്‍ നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ സമീപനവുമായാണ് മുന്നോട്ട് പോകുന്നതെന്ന് എം.എല്‍. എ പറഞ്ഞു. കര്‍ഷക ക്ഷേമ നിലവില്‍ വരുന്നതോടെ താഴെ തട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടു മെന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് നസീമ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, ജില്ലാ പഞ്ചായത്ത് വികസന പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉഷ തമ്പി , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു
.
മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനും പൂതാടി ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൊമേഴ് സ്യല്‍ നഴ്‌സറിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തറപ്പേല്‍ നഴ്‌സറി ഉടമ ടി സി ജോണ്‍ , മികച്ച ജൈവ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോണ്‍സണ്‍ ഒ വിയ്ക്കും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ സര്‍വോദയം യു.പി സ്‌കൂളിനും മികച്ച കൃഷി അസിസ്റ്റന്റ് ഉള്ള അവാര്‍ഡ് അഷ്‌റഫ് വലിയപീടിയയിലും സംസ്ഥാന ഹരിത മുദ്ര അവാര്‍ഡ് നേടിയ ഷാജു പി ജെ ജെയിംസിനുംപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം കുംഭാമ്മ, മികച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ള അവാര്‍ഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ മമ്മൂട്ടി, ആര്‍ മണികണ്ഠന്‍, സി.ജി ഗുണശേഖരന്‍, കൃഷി ഓഫീസന്മാരായ റ്റി.പി പൗലോസ്, കെ.റ്റി.ശ്രീകാന്ത്, അനുപമ കൃഷണന്‍ , കൃഷി അസിസ്റ്റന്റ്മാരായ അഷറഫ് , പി കൃഷ്ണന്‍ ,വി.കെ സുഭാഷ്, എന്നിവര്‍ക്ക് ലഭിച്ചു.മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡ് തൊണ്ടര്‍നാട് പഞ്ചായത്തിനും മുപ്പെനാട് പഞ്ചായത്തിനും വെങ്ങപ്പള്ളി പഞ്ചായത്തിനും ലഭിച്ചു.മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് അദ്വൈത് ഹരീന്ദ്രനും, (ദ്വാരക എ യു പി സ്‌കൂള്‍), ശിഗാ ലുബ്‌നയ്ക്കും ( കെ.എ.അസംപ്ഷന്‍ ഹൈസ്‌കൂള്‍ ) ലഭിച്ചു.
മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് ജി.എല്‍.പി.എസ്.അമ്പുകുത്തി, ജി.എല്‍.പി.എസ്.ആണ്ടൂര്‍, അമ്പലവയല്‍, ജി.എല്‍.പി.എസ് ,കല്ലു കെണി സ്‌കൂളിനും ലഭിച്ചു.മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്, സി . ജിജി ജോര്‍ജ്, സാനു പി.എസ്. റിനീഷ്.എന്‍.എം, എന്നിവര്‍ക്കും പ്രധാന അദ്ധ്യാപകനുള്ള അവാര്‍ഡ് എസ് ജയശ്രീ, അബ്ദുള്‍ റസാഖ് എന്നിവര്‍ക്കും ലഭിച്ചു.
മികച്ച പൊതുമേഖലാ സ്ഥാപനമായി സ്‌പെഷ്യല്‍ സബ് ജയില്‍, വൈത്തിരി, ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ്, കല്‍പ്പറ്റ തിരഞ്ഞെടുത്തു. മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവര്‍ഡ് പൂതാടി കൃഷി ഓഫീസര്‍ റ്റി.പി.പൗലോസിനും കെ.റ്റി.ശ്രീകാന്തിനും
കൃഷി അസിസ്റ്റന്റ്,മൂപ്പൈനാട്അസിസ്റ്റന്റ് കൃഷി ഓഫീസ് പി കൃഷ്ണന്‍, പടിഞ്ഞാറത്തറഅസിസ്റ്റന്റ് കൃഷി ഓഫീസര്‍സുഭാഷ് വി.കെക്കും ലഭിച്ചു. മികച്ച കര്‍ഷകനുള്ള അവാര്‍ഡ് സി.കെ. പൈലി, മികച്ച ക്ലസ്റ്റര്‍ ആയി ആലാറ്റില്‍ വെജിറ്റബിള്‍ ക്ലസ്റ്ററിനും പുരസ്‌കാരം സമ്മാനിച്ചു.
.