എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന സ്ഥലത്ത് ഭൂമി കണ്ടെത്തി മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് കെജിഎംഒഎ പ്രമേയം. ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രിയും മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താനുള്ള നീക്കത്തെയും പ്രമേയം ശക്തമായാണ് എതിര്‍ക്കുന്നത്.
കഴിഞ്ഞദിവസം ബത്തേരിയില്‍ ചേര്‍ന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയാണ് വയനാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കിയത്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി മറ്റു സ്ഥാപനങ്ങളോ മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്താനിവില്ല.
ഇത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുന്നതായിരിക്കും. അതിനാല്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കരുത്.കൂടാതെ ജില്ലയുടെ എല്ലാഭാഗത്തു നിന്നും എളുപ്പത്തില്‍ സഞ്ചരി ച്ചെത്താവുന്ന സ്ഥലത്ത് പുതിയതായി ഭൂമി കണ്ടെ ത്തി മെഡിക്കല്‍ കോളേജ് എല്ലാ സൗകര്യങ്ങ ളോടെ യും സ്ഥാപി ക്കുന്നതായിരിക്കും ഉചിതമെന്നുമാണ് പ്രമേയ ത്തിലൂടെ ആവശ്യപ്പെടുന്നത്. കെ ജി എം ഒ എകൂടി ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് സ്ഥാപി ക്കുന്നതിനെതിരെ പ്രമേയം പാസാ ക്കിയതിലൂടെ വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയാണ്