മീനങ്ങാടി ഗവ: പോളിടെക്‌നിക് കോളേജിലെ പ്രിന്‍സിപ്പാള്‍ ഹരീന്ദ്രന്‍ ഉള്ളാട്ടിലിനെ മര്‍ദ്ധിക്കുകയും വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത സീനിയര്‍ സൂപ്രണ്ട് അനില്‍ പിയുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എന്‍.ജി.ഒ ജില്ലാ സെക്രട്ടറി എ.ടി രാജേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കെ.ജി.ഒ.എ ജില്ല സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എന്‍ വികാസ് , വി.കെ. മനോജ് . ടി പി പ്രേം ദാസ് , സി.കെ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചു.