വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയായി കരട് വിജ്ഞാപനം പുറപ്പെടു വിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് പ്രൊപ്പോസല്‍ നല്‍കിയിരിക്കുന്ന തെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നല്‍കിയെന്നും വന്യജീവിസങ്കേതം മേധാവി.
വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും 118.59 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആറ് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.അധികവും ജനവാസ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖലകള്‍. അതിനാല്‍ തന്നെ പ്രതിഷേധവും കനക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള പ്രൊപ്പോസല്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നല്‍കിയതായി വന്യജീവിസങ്കേതം മേധാവിതന്നെ പറയുന്നത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അംഗീകരിച്ച് റിപ്പോര്‍ട്ട് മന്ത്രിസഭാതീരുമാന പ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും കൈമാറിയതായും മേധാവി പി കെ ആസിഫ് അറിയിച്ചു.അതിനുമുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ കരട് വിജ്ഞാപനം ഇറങ്ങിയിരി്ക്കുന്നത്. ജനവാസകേന്ദ്രങ്ങളും,ടൗണുകളുംപരിസ്ഥിതിലോലമേഖലയാകുമെന്ന ആശങ്കവേണ്ടന്നുമാണ് വന്യജീവി സങ്കേതം മേധാവി പറയുന്നത്.