ജീവിതം കെട്ടിപ്പടുക്കാനായി കൂടെയോടിയിരുന്ന സഹോദരന്‍ പാതിയില്‍ വീണുപോയപ്പോള്‍ കൈപിടിച്ച് കൂടെ നിര്‍ത്താന്‍ ഒരു ദിവസത്തെ വരുമാനം നല്‍കി ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍.ജില്ലയിലെ 60 സ്വകാര്യ ബസുകളാണ് വൃക്ക സംബന്ധമായ അസുഖത്താല്‍ കഴിയുന്ന ചീരാല്‍ നമ്പ്യാര്‍കുന്ന് സ്വദേശി സരിത്തിന്റെ ചികിത്സയ്ക്ക്് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി സര്‍വ്വീസ് നടത്തിയത്.
വൃക്കസംബന്ധമായ അസുഖത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദുരിതമനുഭവിക്കുന്ന ചീരാല്‍ നമ്പ്യാര്‍കുന്ന സ്വദേശി സരിത്തിന്റെ ചികില്‍സാര്‍ത്ഥം ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ കഴിഞ്ഞദിവസം സര്‍വീസ് നടത്തിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 60ാളം ബസ്സുകള്‍ ഈ ആവശ്യമുന്നയിച്ചുള്ള ബാനര്‍ മുന്നില്‍കെട്ടിയായിരുന്നു സര്‍വീസ്. ടിക്കറ്റ് നല്‍കാതെ ബസ്സിലെ യാത്രക്കാരുടെ സമീപം ചികിത്സ സഹായബക്കറ്റുമായി സമീപിക്കുകയാണ് ബസ് ജീവനക്കാര്‍ ചെയ്തത്. ഇത്തരത്തില്‍ വലിയൊരു തുക സരിത്തിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ യ്ക്കായി സ്വരൂപിക്കാന്‍ ഇവര്‍ക്കായി. ഇന്നും നാല് ബസ്സുകള്‍ ഈ ആവശ്യത്തിനായി സര്‍വീസ് നടത്തുന്നുണ്ട്. ബസ്സുടമകളുടെ സമ്മതപ്രകാരമാണ് ജീവനക്കാര്‍ സര്‍വ്വീസ് നടത്തിയത്. ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ ഇന്ധചെലവ് ഒഴിച്ചുള്ള ബാക്കിതുക മുഴുവന്‍ സരിത്തിന്റെ ചികിത്സയ്ക്കായി നല്‍കും.