വയനാട് വന്യജീവിസങ്കേതിനുചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയാക്കാനുള്ള കരട് വിജ്ഞാപന ത്തിനെ തിരെ പ്രതിഷേധം ശക്തം.ദുരൂഹതയും നിഗൂഢതയും നിറഞ്ഞതാണ് വിജ്ഞാപനമെന്നും കഴിഞ്ഞ 28ന് പുറ പ്പെടുവിച്ച വിജ്ഞാപനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു എന്നുമാണ് ആക്ഷേ പം.വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങള്‍ ജിയോ കോര്‍ ഡിനേറ്റര്‍ പ്രകാരം കൂടുതല്‍ ഏരിയകളിലേക്ക് മാറിയി ട്ടുണ്ടെന്നും ഇത് ഏകപക്ഷീ യമാണെന്നുമാണ് ആക്ഷേ പങ്ങള്‍ ഉയരുന്നത്.
വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയായി ഇക്കഴിഞ്ഞ ജനുവരി 28ന് കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാ പനത്തിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അത് മറച്ചുവെച്ചുവെന്നും വിജ്ഞാപനത്തില്‍ നിറയെ നിഗൂ ഢതകളും ദുരൂഹതകളുമാണെന്നാണ് ആക്ഷേപം. കൂടാതെ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന അതിര്‍ ത്തികള്‍ ജിയോ കോര്‍ഡിനേറ്റര്‍ അനുസരിച്ച് വീണ്ടും കൂടുന്നതായാണ് കാണുന്നത്.ഇത് ഏകപക്ഷീയമായി ഉദ്യോഗസ്ഥര്‍ മാത്രം നല്‍കിയ വിവരമാണെന്നാണ് ആരോപണമുയരുന്നത്. വിജ്ഞാപനത്തിനുമുന്നേ ജനപ്ര തിനിധികളും ജനങ്ങളുമായി സംവദിച്ചായിരുന്നു പ്രദേ ശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്.എന്നാല്‍ തികച്ചും ജനവിരുദ്ധമായാണ് പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാവാ ഹനങ്ങള്‍ക്ക് വരെ രാത്രികാലങ്ങളില്‍ ഈ മേഖലയി ലൂടെ പോകാന്‍പറ്റാത്ത തരത്തിലും,കിണര്‍, കുഴല്‍കി ണര്‍ തുടങ്ങിയവ കുഴിക്കാനും നിയന്ത്രണങ്ങള്‍ തുടങ്ങി യ കര്‍ഷക ജനതയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാ ര്‍ അടിയന്തരമായി ഇടപെട്ട് വിജ്ഞാപനം പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ നടപ്പിലാക്കാന്‍ ഇടപെടണമെന്നുമാണ് ആവശ്യമുയരുന്നത്.