പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ടാം പ്രതി അറസ്റ്റില്‍

0

മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ മിനിലോറി റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ സംഘത്തിലെ രണ്ടാം പ്രതി എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി മുലംകുടിയില്‍ വീട്ടില്‍ അജീഷ്.എം.ജെ.(35) നെ തൃശ്ശൂരിലെ മുരിങ്ങൂരില്‍ വെച്ച് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.കൂടുതല്‍ അറസ്റ്റുകള്‍ ഉടനെന്ന് ജി.പൂങ്കുഴലി ഐ.പി.എസ് പറഞ്ഞു.

മീനങ്ങാടി പാതിരിപ്പാലത്ത് ദേശീയപാതയില്‍ ജനുവരി 13 ാം തിയ്യതി രാവിലെയാണ് സംഭവം.കവര്‍ച്ചയ്ക്ക്് വേണ്ടി ഉപയോഗിച്ച ഗഘ.40.ഉ.8979 നമ്പര്‍ കാര്‍ ഓടിച്ചിരുന്നത് ഈ പ്രതിയാണ്.മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷ്,എസ്‌സിപിഒ ഫിനു,സി.പി.ഒ മാരായ ഉനൈസ്,ഷെബീര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!