വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.വി.വിജോള്‍, പി. കല്ല്യാണി, ജോയ് സി ഷാജു, അംഗങ്ങളായ പി.ചന്ദ്രന്‍, അസീസ് വാളാട്, പി.കെ.അമീന്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.വി.ബാലചന്ദ്രന്‍ മാസ്റ്റര്‍, ജോയന്റ് ബി.ഡി.ഒ.ഷിജി പി.പി തുടങ്ങിയവര്‍ സംസാരിച്ചു.