എം.എല്‍.എ നിലപാട് വ്യക്തമാക്കണം: യൂത്ത് ലീഗ്
സാധാരണക്കാരായ ആളുകളെ കുടിയൊപ്പിക്കുന്ന, കൃഷി ഇടങ്ങള്‍ നഷ്ടപെടുത്തുന്ന തൊണ്ടാര്‍ ഡാം
പദ്ധതി യുമായി ബന്ധപ്പെട്ട് എം.എല്‍.എ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ എം.എല്‍.എ തയ്യാറാവണമെന്ന് അവശ്യപ്പെട്ട് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഗാന്ധി പാര്‍ക്കില്‍ ധര്‍ണ്ണ നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഉവൈസ് എടവെട്ടന്‍ അദ്ധ്യക്ഷനായിരുന്നു.കെ. പി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി,പി.കെ സലാം, എ. ജാഫര്‍മാസ്റ്റര്‍,റഷീദ്പടയന്‍,ഹാരിസ്‌കാട്ടികുളം,തുടങ്ങിയവര്‍ സംസാരിച്ചു.