സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയുടെ ആക്രമണത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. തെരുവുനായകളെ പിടികൂടി പ്രദേശത്തുനിന്ന് നീക്കണമെന്നാണ് ആവശ്യം.
ബത്തേരി നഗരസഭയിലെ കോളേജ് കുപ്പാടിയിലാണ് തെരുവുനായ ശല്യത്താല്‍ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുന്നത്. ഇതുകാരണം വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം പ്രദേശവാസിയായ ജയന്‍കുപ്പാടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കൂട്ടമായി എത്തുന്ന തെരുവുനായകളാണ് ആളുകള്‍ക്ക് നേരെ ആക്രമണ സ്വഭാവം കാണിക്കുന്നത്. ഇതോടെ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാന്‍പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. ഈ സാഹചര്യത്തില്‍ ആക്രമണകാരികളായ തെരുവുനായകളെ പിടികൂടി പ്രദേശത്തുനിന്നും നീക്കണമെന്നാണ് ആവശ്യം ഉയരുന്നത്.