റോഡ് സുരക്ഷാ മാസാചരണം ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0

വയനാട് മോട്ടോര്‍ വാഹന വകുപ്പും കെ എം എം ഗവണ്‍മെന്റ് ഐടിഐ കല്‍പ്പറ്റ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ മാസാചരണ പരിപാടിയില്‍ പാലിക്കാം നിയമങ്ങള്‍ ഒഴിവാക്കാം അപകടങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍.എസ് ക്ലാസെടുത്തു.എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ തങ്കരാജന്‍ മുഖ്യാതിഥിയായിരുന്നു.ഐടിഐ പ്രിന്‍സിപ്പല്‍ സെയ്തലവിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിതിന്‍ പി വി, സന്തോഷ്, ഫഹദ്, എംവിഐ മാരായ രാജീവന്‍ കെ,സുധീര്‍ ഗോപി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഗോപീകൃഷ്ണന്‍, റെജി എം വി, സുമേഷ്,ഷാനവാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!