മധ്യവയസ്‌കന്റെ മരണം കൊലപാതകം; സുഹൃത്ത് പിടിയില്‍
പനമരത്തെ നെല്ലാറാട്ട് കവലയിലെ പോളിടെക്‌നിക് കോളേജിന് സമീപമുള്ള സ്വകാര്യകെട്ടിടത്തില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.ഇദ്ദേഹത്തിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പനമരം നീരട്ടാടി മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ ബാബുവിനെയാണ് കഴിഞ്ഞ 27ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂഹൃത്ത് കന്യാകുമാരി തക്കല സ്വദേശി പാളവിളയത്ത് നെല്‍സണ്‍ (60) ആണ് പിടിയിലായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോണിപ്പടിയിലായിരുന്നു ബാബുവിന്റെ മൃതദേഹം ഉണ്ടായിരുന്നത്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകാണെന്ന് തെളിഞ്ഞത്. ബലപ്രയോഗം നടന്നതായും കഴുത്തില്‍ അടിയേറ്റുണ്ടായ പരിക്കുമാണ് മരണകാരണമെന്ന് തെളിഞ്ഞത്. ബവപ്രയോഗം നടന്നതായും കഴുത്തില്‍ അടിയേറ്റുണ്ടായ പരിക്കുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.