സ്ത്രീ ശാക്തീകരണത്തിന് ഇ-സാക്ഷരത അനിവാര്യംഃ ജുനൈദ് കൈപ്പാണി

0

ഓണ്‍ലൈന്‍ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത്  സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്താന്‍  ഇ-സാക്ഷരത അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന വായനശ്രീ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഇ.സാക്ഷരത പദ്ധതിയുടെ ജില്ലാ തല ഉല്‍ഘാടനം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍  അവഗാഹം നേടുന്നത് വഴി  സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് സ്ത്രീകള്‍  പ്രാപ്തരാകുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ  മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു .യാക്കൂബ്,ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ .സുധീര്‍,എ.ഡി.എം.സി മാരായ കെ.ടി.മുരളി,വാസു പ്രദീപ് ,ഡി.പി.എം ആശ പോള്‍  തുടങ്ങിയവര്‍ സംസാരി

Leave A Reply

Your email address will not be published.

error: Content is protected !!