മാനന്തവാടി നഗരസഭയില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങ് എല്‍.ഡി.എഫ്

0

മാനന്തവാടി നഗരസഭ യു.ഡി.എഫ് ഭരണസമിതി ക്കെതിരെ പ്രതിഷേധവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍.വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതായും ചെയര്‍പേഴ്‌സ ണെയും വൈസ് ചെയര്‍ ചെയര്‍മാനെയും നോക്കു കുത്തിയാക്കി കോണ്‍ഗ്രസ്സ് പാര്‍ലി മെന്ററി പാര്‍ട്ടി ലീഡര്‍ പിന്‍സീറ്റ് ഡ്രൈവിങ്ങ് നടത്തുന്ന തായും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡു കളിലെ പല വികസന പദ്ധതികളും യാതൊരു കാരണവുമില്ലാതെ ഒഴിവാക്കി. മാനന്തവാടി ഗവ: യു.പി. സ്‌കൂളിനും,ആറാട്ട്തറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനും അനുവദിച്ച ലക്ഷ കണക്കിന് രൂപയുടെ ഫണ്ടുകള്‍ ഒഴിവാക്കി. കൗണ്‍സില്‍ യോഗം പോലും ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി പദ്ധതികള്‍ ഒഴിവാക്കുകയാണ്.12 ലക്ഷം രൂപയുടെ കിന്റര്‍ഗാര്‍ഡന്‍, വികാസ്‌പോഷകാഹാരം പോലുള്ള പദ്ധതികള്‍ പോലും വെട്ടിമാറ്റി. കൗണ്‍ സില്‍ യോഗം പോലും ചേരാതെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുടെ സ്വന്തക്കാരെ പിന്‍വാതിലിലൂടെ നിയമനം വരെ നടത്തുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫ് കൗണ്‍ സിലര്‍മാര്‍ വിയോജന കുറിപ്പും രേഖപ്പെടുത്തു കയുണ്ടായി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ച്ചാല്‍ പൊതു ജനത്തെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും എല്‍.ഡി. എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ ആസിഫ്, വി.ആര്‍. പ്രവീജ്, വിപിന്‍ വേണുഗോപാല്‍,സീമന്തിനി സുരേഷ്,വി.കെ.സുലോചന,ഷൈനി ജോര്‍ജ്,സിനി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!