ജോലിത്തിരക്കിനിടയിലും സ്റ്റേഷനും പരിസരവും പൂക്കള്‍കൊണ്ട് വര്‍ണ്ണശബളമാക്കുകയാണ് കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.സ്റ്റേഷനും പരിസരവും കഴുകി വൃത്തിയാക്കി പൂക്കള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്ന തിരക്കിലാണ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ജോമി സാറും സംഘവും.സ്വമേധയാ ക്ലബ്ബിലെ ജീവനക്കാരില്‍ നിന്നും ലഭിച്ച സംഭാവന തുക കൊണ്ടാണ് ചെടികളും, ചട്ടിയും മറ്റ് സാമഗ്രികളും വാങ്ങിയത്.
നഗരസഭ ചെയര്‍മാന്‍ മുതല്‍ എല്ലാവരും നല്ല പിന്തുണ നല്‍കുന്നുണ്ടെന്ന് ഓഫീസര്‍ ജോമി കെ എം വയനാട് വിഷനോട് പറഞ്ഞു.ദിവസവും ക്ലബ്ബിലെ ജീവനക്കാര്‍ മാറിമാറിയാണ് ചെടികളെല്ലാം പരിചരിക്കുന്നത്.ഇത്തരത്തില്‍ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതിലൂടെ കാട്ടുതീ കുറക്കാന്‍ കഴിയുമെന്നും പരിസരം വൃത്തിയുള്ളതും മാലിന്യവിമുക്തമാകുമെന്നും ഓഫീസര്‍ ജോമി കെ എം പറഞ്ഞു.