ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം: അഡ്ഹോക് കമ്മറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി.

0

ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങാതിരിക്കരുതെന്നും ആവശ്യപ്പെട്ട് ജില്ല കേന്ദ്രീകരിച്ച് രുപീകരിച്ച അഡ്ഹോക് കമ്മറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളക്ക് നിവേദനം നല്‍കി. ഭാരവാഹികളായ അഡ്വ.റ്റി എം റഷീദ്,റ്റിജി ചെറുതോട്ടില്‍,ജോണി പാറ്റാനി,പി വൈ മത്തായി, ഇ ഹൈദ്രു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!