കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു :ഒരാഴ്ചക്കിടെ 309 പേര്‍ക്ക് കൊവിഡ്

0

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മേഖലയില്‍ 309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാടെ അവഗണിക്കുന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍കാരണം.ജില്ലയില്‍ ഒരാഴ്ചക്കിടെ 1628 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 309പേരും ബത്തേരി മേഖലയില്‍ നിന്നുമുള്ളവരാണ്.

ആശങ്കാജനകമാകുന്ന തരത്തിലാണ് കൊവിഡ് രോഗികളുടെ എണ്ണം ബത്തേരി മേഖലയില്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ ഇത് വ്യക്തമാണ്. ബത്തേരി, നൂല്‍പ്പുഴ, നെന്മേനി എഫ്എച്ചിസികളില്‍ നിന്നും ലഭിച്ച് കണക്കാണിത്. ബത്തേരി ചെതലയം എഫ്എച്ച്സിക്ക് കീഴില്‍ മാത്രം ഒരാഴ്ചക്കിടെ 188 പേരാണ് രോഗബാധിതരായത്. നെന്മേനിയില്‍ 93ഉം, നൂല്‍പ്പുഴയിലും 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബത്തേരി ടൗണില്‍ രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സ്ഥാപനങ്ങള്‍ അടച്ചിടാനും കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം സപ്ലൈകോ ജീവനക്കാരടക്കം നിരീക്ഷണത്തില്‍ പോയതോടെ ഈ സ്ഥാപനവും അടച്ചിരി ക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാടെ അവഗണിക്കുന്നതാണ് രോഗം വ്യാപിക്കാന്‍ കാരണമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!