സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് രാഹുല്‍ ഗാന്ധി എം പി പങ്കെടുക്കാനിരുന്ന യുഡിഎഫിന്റെ നേതൃതല സംഗമം മാറ്റിവെച്ചു. സ്ഥലം എംഎല്‍എ ഐസി ബാലകൃഷ്ണനും, പ്രാദേശിക നേതാവി നും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംഗമം മാറ്റിയത്.ബത്തേരിയിലെ പരിപാടി ഒഴിവാക്കിയെങ്കിലും ജില്ലയിലെ മറ്റിടങ്ങളിലെ പരിപാടികളില്‍ മാറ്റമില്ല.
സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോ റിയത്തില്‍ ഇന്ന് നടത്താനിരുന്ന യുഡിഎഫിന്റെ ബത്തേരി നിയോജകമണ്ഡലംതല നേതൃസംഗമാണ് മാറ്റിവെച്ചത്. സംഗമത്തില്‍ രാഹുല്‍ ഗാന്ധി എംപി പങ്കെടുക്കാനിരിക്കെ യാണ് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിനെ തുടര്‍ന്ന് പരിപാടി മാറ്റിയത്. ഡിസിസി പ്രസിഡണ്ടും സ്ഥലം എംഎല്‍എയുമായി ഐ സി ബാലകൃഷ്ണനും, ബത്തേരിയിലെ പ്രാദേശിക നേതാവിനും കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പങ്കെടുത്ത നിരവധി യോഗങ്ങള്‍ രാഹുല്‍ ഗാന്ധി എംപിയുടെ പരിപാടിക്ക് മുന്നോടിയായി നടത്തിയിരുന്നു. ഇതോടെ കൂടുതല്‍ നേതാക്കള്‍ നിരീക്ഷണത്തിലുമായി. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സംഗമം മാറ്റിവെക്കാന്‍ നേതൃത്വം തീരുമാനിച്ചത്.