ഇക്കോ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ശീതകാല പച്ചക്കറി ആദ്യ വിളവെടുപ്പ് നടത്തി.
എള്ളുമന്ദം ഇക്കോ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഞങ്ങള്‍ ഒമ്പത് എന്ന പേരിലുള്ള ഈ കൂട്ടായ്മ രണ്ട് മാസം മുമ്പാണ് കാട് മുടി കിടന്ന തരിശ് ഭൂമി വെട്ടി തെളിച്ച് പച്ചക്കറി കൃഷി ആരംഭിച്ചത്.ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം എടവക കൃഷി ഓഫീസര്‍ വി സായൂജ് നിര്‍വ്വഹിച്ചു.
തികച്ചും ജൈവ രീതീയില്‍ മണ്ണിര കമ്പോസിറ്റ് ഉപയോഗിച്ചാണ് ഇവര്‍ കൃഷി ചെയ്യുന്നത്. എള്ളുമന്ദത്ത് പാട്ടത്തിനെടുത്ത രണ്ടര ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ശീതകാല പച്ചക്കറികളായി ലത്തൂസ് (ചൈനീസ് ക്യാബേജ്, ) ബ്രോക്കോളി, കോളിഫ്‌ളവര്‍, ബീന്‍സ്, തക്കാളി, ക്യാബേജ്, ക്യാരറ്റ്, വേണ്ട, ബീറ്റ്‌റൂട്ട്, അമര പയര്‍, പച്ചമുളക് എന്നിവയാണ് വീനൈന്‍ കൂട്ടായ്മ വളരെ വിജയകരമായി കൃഷി ചെയ്തത്. വേനല്‍ക്കാല കൃഷിയായ വെള്ളരി ,ചീര ,മത്തന്‍ എന്നിവയാണ് ഇപ്പോള്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.പുതു തലമുറക്ക് കൃഷി രീതീകളെ കുറിച്ച് വിശദമായി പഠിക്കുന്നതിന് കൃഷി പാട ശാലയും ഇക്കോ ഫ്രണ്ട്‌സ് നടത്തുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ രീതീയാണ് കൃഷിക്കായി അവലംബിച്ചിരിക്കുന്നത്. കീ സ്റ്റോണ്‍ ഫൗണ്ടേഷനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. കൃഷി ഭവന്റ് സബ്‌സിസിഡിയും ലഭിച്ചിട്ടുണ്ട്
സികെ അനന്ത റാം അധ്യക്ഷത വഹിച്ചു.പി ജെ മാനുവല്‍, ലിസ്സി ജോണ്‍, രാജേഷ് കൃഷ്ണന്‍, രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.സംസ്ഥാന സര്‍ക്കാറിന്റ് ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് ജോണ്‍സണ്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.