നഗരസഭ ഫണ്ടുകള്‍ വെട്ടി കുറച്ചതിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍.

0

മാനന്തവാടി നഗരസഭ ഫണ്ടുകള്‍ വെട്ടി കുറച്ചതിനെതിരെ പ്രതിഷേധവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍.എന്നാല്‍ എല്‍.ഡി.എഫിന്റെത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് യു.ഡി.എഫ്. യു.ഡി.എഫ് ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടാമത്തെ ബോര്‍ഡ് യോഗത്തിലാണ് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വാര്‍ഡുകളിലേക്ക് അനുവദിച്ച പല ഫണ്ടുകളും ഇപ്പോഴത്തെ ഭരണ സമിതി വെട്ടി കുറച്ചു എന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

മുടങ്ങി കിടക്കുന്ന സമയബന്ധിതമായി തീരാത്ത പദ്ധതികളാണ് വേണ്ടന്ന് വെച്ചതെന്നും എല്‍.ഡി.എഫിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും യു.ഡി.എഫ്.പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!