എടവകയെ താലൂക്കിലെ ആദ്യ ഹരിത ഓഫീസായി പ്രഖ്യാപിച്ചു: മൂന്ന് ആശുപത്രികളും ‘എ’ ഗ്രേഡ് നിറവില്‍

0

ഹരിത കേരളം മിഷന്‍ , ശുചിത്വ മിഷന്‍ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡപ്രകാരം നടത്തിയ ഹരിത ഓഡിറ്റില്‍ മികച്ച സ്‌കോറോടെ എടവക ഗ്രാമ പഞ്ചായത്ത് മാനന്തവാടി താലൂക്കിലെ ആദ്യ ഹരിത ഓഫീസ്സായി പ്രഖ്യാപിച്ചു. ഘടക സ്ഥാപനങ്ങളായ വാളേരി ഹോമിയോ ആശുപത്രി, എടവക കുടുംബാരോഗ്യകേന്ദ്രം, ദ്വാരക ആയൂര്‍വേദ ആശുപത്രി എന്നിവ ഉന്നത നിലവാരമായ എ ഗ്രേഡ് കരസ്ഥമാക്കി ഹരിത ഓഫീസ്സുകളായി മാറി.

എടവക ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഹരിത ഓഫീസ് പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഹരിത കര്‍മ സേനയ്ക്കുള്ള ചെക്ക് കൈമാറ്റവും നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജീസീറ ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയി, പഞ്ചായത്ത് മെമ്പര്‍മാരായ അഹമ്മദ് കുട്ടി ബ്രാന്‍, ഗിരിജ സുധാകരന്‍, എം.കെ.ബാബുരാജ്, വിനോദ് തോട്ടത്തില്‍, ലിസ്സി ജോണ്‍, സെക്രട്ടറി പി, കെ.ബാലസുബ്രഹ്മണ്യന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, എം.ഷൈജിത്ത്, അജ്മല്‍.കെ പ്രസംഗിച്ചു. ദ്വാരക സബ്ട്രഷറി, നല്ലൂര്‍ നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, എടവക കൃഷിഭവന്‍ എന്നീ സ്ഥാപനങ്ങള്‍ ബി ഗ്രേഡോടു കൂടിയ ഹരിത ഓഫീസ്സുകളായും പ്രഖ്യാപിക്കപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!