ഇരട്ടക്കൊലപാതകം പ്രതി അറസ്റ്റില്‍

0

വെള്ളമുണ്ട പന്ത്രാണ്ടാം മൈല്‍ കൊലപാതകം പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ കലമാട്ടുമ്മല്‍ മരുതോരുമ്മല്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍(45)നെയാണ് മാനന്തവാടി ഡി വൈ എസ് പി. കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം ജില്ലാ പോലീസ് ചീഫ് ആര്‍. കറുപ്പാ സ്വാമിയാണ് മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ജൂലൈ ആറിനാണ് നാടിനെ നടുക്കിയ നവദമ്പതികളായ പൂരിഞ്ഞിവാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ(19) എന്നിവരുടെ കൊലപാതകം നടന്നത്. നിരവധി മോഷണക്കേസിലെ പ്രതിയാണ് വിശ്വനാഥന്‍. ചൊക്ലി, കുറ്റ്യാടി എന്നിവിടങ്ങളിലെ മോഷണകുറ്റത്തിന് മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന പ്രതി കണ്ടത്തുവയല്‍ പ്രദേശത്തും ലോട്ടറി കച്ചവടത്തിന് എത്തിയിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് ഭാഷ്യം, പ്രദേശത്തെ ഒറ്റപ്പെട്ട വീടുകള്‍ നിരീക്ഷിച്ച പ്രതി ഈ വീട്ടില്‍ ഇവര്‍ മാത്രമാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു, തുടര്‍ന്ന് മോഷണത്തിനായി അതിക്രമിച്ച് വീട്ടില്‍ കയറിയ പ്രതി ഫാത്തിമയുടെ മാല വലിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടുക്കാന്‍ ശ്രമിച്ച ഉമ്മറിനെ പ്രതി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു, ശേഷം ഫാത്തിമയേയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി തെളിവു നശിപ്പിക്കാനായി സ്ഥലത്ത് മുളകു പൊടി വിതറി കടന്നു കളയുകയായിരുന്നു. നിര്‍ണായക ശാസ്ത്രീയ അന്വേഷങ്ങള്‍ക്കൊടുവില്‍ 72 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!