കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മണ്ണില്‍ വീര മൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് കാക്കവയല്‍ ജവാന്‍ സ്മ്യതി മണ്ഡപത്തില്‍ സലാമീ 2021 സമ്മേളനം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഫെറോന വികാരി റവ.ഫാ. സോമി വടയപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനും അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാരും നാടിന്റെ സമ്പത്തും കരുത്തുമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റില്‍ ചിറക്കത്തോട്ടത്തില്‍ ആമുഖ പ്രഭക്ഷണം നടത്തി.മുന്‍ രൂപത പ്രസിഡന്റ് മാത്യു തറയില്‍ മുഖ്യ പ്രഭാഷണം നടത്തി.ഫാ. തോമസ് ജോസഫ് തേരകം കര്‍ഷക പ്രതിനിധിയായ ബേബി കൈനക്കുടിയിലിനെ പൊന്നാടയണിച്ച് അദരിച്ചു.
ജനറല്‍ സെക്രട്ടറി ജിയോ ജെയിംസ് മച്ചുകുഴി, സെക്രട്ടറി റ്റെസിന്‍ വയലില്‍, ട്രഷറര്‍ അഭിനന്ദ് കൊച്ചുമലയില്‍, കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടത്ത്, , അനിമേറ്റര്‍ സി. സാലി ആന്‍സ് സി.എം.സി, കല്‍പ്പറ്റ മേഖല പ്രസിഡന്റ് അനുഗ്രഹ് അറക്കല്‍, ബത്തേരി മേഖല പ്രസിഡന്റ് വിബിന്‍ അപ്പക്കാട്ട്, നടവയല്‍ പ്രസിഡന്റ് അനില്‍ അമ്പലത്തിങ്കല്‍, രൂപത സിന്‍ഡിക്കേറ്റ് റ്റിബില്‍ പാറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.