ട്രാക്ടര്‍ റാലിയും കര്‍ഷക പരേഡും നടത്തി
കര്‍ഷക സമര സഹായസമിതി നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ ട്രാക്ടര്‍ റാലിയും കര്‍ഷക പരേഡും നടത്തി. പരേഡിനു ശേഷം ചേര്‍ന്ന പൊതുസമ്മേളനം എം ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക കാര്‍ഷിക പുരസ്‌ക്കാര ജേതാവ് കുംഭാമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി ഉപഹാരം നല്‍കി.മികച്ച കര്‍ഷകനായ അയൂബ് തോട്ടോളിക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി
എം മുരളീധരന്‍ അദ്ധ്യക്ഷനായി.എ ജോണി, സി എം അനില്‍കുമാര്‍, പി ടി മത്തായി, കെ പി രാജന്‍, ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ സംസാരിച്ചു.