ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കര്‍ഷക ഐക്യദാര്‍ഢ്യ ധര്‍ണ്ണ.
ദില്ലിയില്‍ നടത്തുന്ന കര്‍ഷക പരേഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ ഐക്യദാര്‍ഢ്യ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ്, പടയന്‍ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി വിജോള്‍, പി.കല്ലാണി, ജോയ്‌സി ഷാജി, അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രന്‍ ,രമ്യ താരേഷ്, ബാലന്‍ വെള്ളരിമല്‍, വിമല ബി.എം, സല്‍മ കാസിം, അബ്ദുള്‍ അസീസ് വാളാട്, പി ചന്ദ്രന്‍ , പി.കെ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.