‘അവര്‍’ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു
പോറ്റ് വളര്‍ത്തല്‍ പദ്ധതി ബോധവല്‍ക്കരണത്തിന്റ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന് വേണ്ടി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നിര്‍മ്മിക്കുന്ന ‘അവര്‍’ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സംഗീത ഞ്ജനും, മ്യൂസിക് ഹീലറുമായ ഡോ: ശ്യാം സൂരജ് നിര്‍വ്വഹിച്ചു.പ്രജിത്ത് കെ കാരായിയാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍മാരായ പി ഷംസുദ്ദീന്‍, രാമചന്ദ്രന്‍, സ്മിത, സംവിധായകന്‍ പ്രജിത്ത് കെ കാരായി, സജി സൂര്യ, മനിത മൈത്രി, വള്ളി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു