റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു
72-ാം റിപ്പബ്ലിക് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ സദസും ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു.ഗാന്ധി പാര്‍ക്കില്‍ നടന്ന സദസ് ഡി.സി.സി.സെക്രട്ടറി പി.വി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
നിലനില്‍പ്പിന് വേണ്ടിയുള്ള കര്‍ഷക സമരങ്ങള്‍ രണ്ടാം സ്വതന്ത്ര സമര ചിന്തകളിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുകയാണെന്നും പി.വി. ജോര്‍ജ്ജ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷതവഹിച്ചു.പി.ചന്ദ്രന്‍,പടയന്‍ അമ്മത്, ടി എ. റെജി,ഷംസീര്‍ അരണപ്പാറ,റഷീദ് തൃശ്ശിലേരി,വിനോദ് തോട്ടത്തില്‍,പി.ടി. മുത്തലിബ്,ധനേഷ് വാര്യര്‍,സുഷോബ് തുടങ്ങിയവര്‍ സംസാരിച്ചു.