മിറക്കിള്‍ യൂത്ത് ക്ലബ്ബ് :ജനറല്‍ ബോഡി യോഗവും ചികിത്സാ സഹായ വിതരണവും നടത്തി
തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ്ബിന്റെ ജനറല്‍ ബോഡി യോഗവും ചികിത്സാ സഹായ വിതരണവും നടത്തി.. ക്ലബ്ബ് പ്രസിഡണ്ട് ബിനോയ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി, വാര്‍ഡ് അംഗം പി പി മൊയ്തീന്‍, ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍, ക്ലബ്ബ് സെക്രട്ടറി അനീഷ്, അന്‍വര്‍, ജോയി തുടങ്ങിയവര്‍ സംസാരിച്ചു. ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മാധ്യമരംഗത്ത് 12 വര്‍ഷം പൂര്‍ത്തീ കരിച്ച ക്ലബ്ബ് അംഗം കൂടിയായ വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ വിജിത്ത് വെള്ളമുണ്ടയെ ചടങ്ങില്‍ ആദരിച്ചു.