സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റോബറി, വാഴ, പപ്പായ എന്നീ കൃഷിക്ക് ഒരേക്കറിന് 40 ശതമാനവും ഫലവൃക്ഷ തൈകള്‍, പച്ചക്കറി (ഹൈബ്രിഡ്), ഇഞ്ചി മഞ്ഞള്‍, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നതിന് മുതല്‍ മുടക്കിന്റെ 40 ശതമാനവും സബ്‌സിഡി ലഭിക്കും.
ജലസേചന കുളം നിര്‍മ്മാണത്തിന് 1200 ക്യൂബിക് മീറ്റര്‍ വരെയുള്ളവയ്ക്ക് 90000/രൂപ വരെയും കാട് വെട്ടി യന്ത്രം, ചെയിന്‍സോ, പവര്‍ ടില്ലര്‍, പവര്‍ സ്‌പ്രെയര്‍ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഒരു ലക്ഷം രൂപ മുതല്‍ മുടക്കുള്ള ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ പുഷ്പകൃഷി യൂണിറ്റിന് 40000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ഹെക്ടറിന് 18400 രൂപയും പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. അപേക്ഷ അതത് കൃഷി ഭവനുകളില്‍ ജനുവരി 30 നകം നല്‍കണം.