കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.എ ഡവെലപ്‌മെന്റ് ഇക്കണോമിക്‌സ് കോഴ്‌സില്‍ ഒരു സീറ്റും, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സിന് മൂന്ന് സീറ്റും ഒഴിവുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് മാത്രമാണ് അര്‍ഹത. ഇതുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 25 ന് ഉച്ചയ്ക്ക് 2 നകം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.