ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തണം: റെസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മ
ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്ന് മാനന്തവാടിയില്‍ രൂപീകരിച്ച റെസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 25ന് മാനന്തവാടിയില്‍ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയാല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്കും കര്‍ണാടക കുടക് ജില്ലയിലുള്ളവര്‍ക്കും ഗുണം ലഭിക്കും.നിലവില്‍ ജില്ലാ ആശുപത്രിക്ക് 8.75 ഏക്കര്‍ സ്ഥലമുണ്ട് ഇത് കൂടാതെ നല്ലൂര്‍ നാട് ആശുപത്രിയും ബോയ്‌സ് ടൗണിലെ 65 ഏക്കര്‍ സ്ഥലവും മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണ മെന്നും ഭാരവാഹികള്‍ പറഞ്ഞു.ഈ ആവശ്യം ഉന്നയിച്ച് 25 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ കര്‍മ്മസമിതിയുടെയും മറ്റ് സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കെ.ജെ.ജോസ്, ഫിലിപ്പ് ചാണ്ടി, രമേശന്‍, ബാബു ഫിലിപ്പ്, പി.കെ. മനോജ്, എബ്രഹാം, രാജന്‍ ഒഴുകയില്‍, ബാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.