ഇ-ഗവേണന്‍സ് പ്രവര്‍ത്തനത്തിനായി സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടിയവരെ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മൊമന്റോ നല്‍കി അനുമോദിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ അക്ഷയ കേന്ദ്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ഒന്നാം സ്ഥാനം നേടിയ കോറോം അക്ഷയ കേന്ദ്രം സംരംഭകനായ മുഹമ്മദ് റാഫി, രണ്ടാം സ്ഥാനം നേടിയ കോളിയാടി അക്ഷയ കേന്ദ്രം സംരംഭകയായ ബിന്ദു ഏലിയാസ് എന്നിവരെയാണ് അനുമോദിച്ചത്.
ഇ-ഗവേണന്‍സ് രംഗത്തെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഇ-ഗവേണന്‍സ് അവാര്‍ഡ്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് തുടങ്ങിയവര്‍ സംബന്ധിച്ചു