അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് വടുവഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പിടിഎ പ്രസിഡന്റ് പിസി ഹരിദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ഗീത ടീച്ചര്‍ സംസാരിച്ചു. ശ്രീജേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ സുഗതകുമാരി ടീച്ചറുടെ കവിതകള്‍ ആലപിക്കുകയും ചെയ്തു.