മെഡിക്കല്‍ കോളേജിന് അനുയോജ്യമായ ഭൂമി കല്‍പ്പറ്റയില്‍ ഉണ്ടായിട്ടും അത് ഏറ്റെടുക്കാതെ വയനാടിന്റെ അറ്റത്തുള്ള ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് കല്‍പ്പറ്റ പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിന് അനുയോജ്യമായ ഭൂമി വിട്ടു നല്‍കാന്‍ സന്നദ്ധമാണെന്ന് കല്‍പ്പറ്റ പുല്‍പ്പാറ എസ്റ്റേറ്റ് ഉടമ സര്‍ക്കാറിന് രേഖാമൂലം എഴുതി നല്‍കിയിരുന്നു. 15 ഏക്കര്‍ ഭൂമി സൗജന്യമായും 35 ഏക്കര്‍ വിലയ്ക്കും സര്‍ക്കാറിന് കൈമാറാന്‍ സന്നദ്ധമാണെന്നായിരുന്നു തോട്ടം ഉടമ അറിയിച്ചത്. എന്നാല്‍ ഭൂമി പരിശോധി ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുകയാണെങ്കില്‍ വയനാടിന്റെ ഭൂരിഭാഗം പ്രദേശത്തുകാര്‍ക്കും ഗുണം ലഭിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ജോണി കൈതമറ്റം, സി.പി ഉമ്മര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.