ടയറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു: 2 പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍

0

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്നു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ച് തീ കൊളുത്തി എറിയുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. മസിനഗുഡി സ്വദേശികളായ പ്രശാന്ത് ,റയ്മന്‍ഡ് എന്നിവരാണ് പിടിയിലായത്.

മുന്നാം പ്രതി റിക്കി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ക്രൂര സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാണ് നടന്നതെന്നതില്‍ വ്യക്തതയില്ല. ഗുരുതര പരിക്കേറ്റ നിലയില്‍ മസിനഗുഡി സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തി യിരുന്നു.

ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശനായിരുന്നുആന. മുറിവേറ്റ ഭാഗത്തുനിന്നും രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു.കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണ് കരുതിയിരുന്നത്.. പിന്നീട് ഈ ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്ന് വെച്ച് നല്‍കിയെങ്കിലും ജനുവരി 19ന് ചെരിഞ്ഞു. കഴിഞ്ഞ നവംബറിലാണ് ആനയെ തീകൊളുത്തിയെന്ന് കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!