ക്ഷേത്രത്തിലെ മോഷണം.യുവാവ് അറസ്റ്റില്‍. സംഭവം 2018ല്‍
മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രശ്രീ കോവിലിലെ മാല,ഭണ്ഡാരത്തിലെ 10000 രൂപ,ഡി വി ആര്‍ എന്നിവ മോഷ്ടിച്ച കേസിലെ പ്രതി തൃശൂര്‍ കുന്നംകുളം കമ്പനി പടി രായ്മരക്കാര്‍ വീട്ടീല്‍ റഷീദ് (47) നെയാണ് മാനന്തവാടി സിഐഎംഎം അബ്ദുല്‍ കരീമും സംഘവും പിലാക്കാവില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2018ലാണ് കേസിനാസ്പദമായ സംഭവം.വിവിധ ജില്ലകളില്‍ 10 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ 8 വിവാഹം കഴിച്ചിട്ടുണ്ട്.വ്യാജ സീല്‍ നിര്‍മ്മാണം, വ്യാജ രേഖ ചമക്കല്‍,പാസ്‌പോര്‍ട്ട് ആക്ട്,വിവാഹ തട്ടിപ്പ് എന്നീ കേസുകളും ഇയാളുടെ പേരിലുണ്ട്.