കള സിനിമയുടെ ടീസര്‍ പുറത്തിറക്കി

0

ടെവിനോ തോമസിനെ നായകനാക്കി രോഹിത് വിഎസ് ഒരുക്കുന്ന കള സിനിമയുടെ ടീസര്‍ പുറത്തിറക്കി.അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന കള ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നാ യിട്ടാണ് വിലയിരുത്തുന്നത്.

ഈ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിതിരീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്കേറ്റിരുന്നു. പിന്നീട് ആഴ്ചകള്‍ നിണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തി യാക്കിയത്. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്.അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ലാല്‍ ,ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജൂവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

Leave A Reply

Your email address will not be published.

error: Content is protected !!