കെഎംസിസി വെള്ളമുണ്ട ശാഖയുടെ  ബൈത്തുറഹ്‌മ പ്രഖ്യാപനവും തറക്കല്ലിടലും നടത്തി

0

ഗ്ലോബല്‍ കെഎംസിസി വെള്ളമുണ്ട ശാഖയുടെ ബൈത്തുറഹ്‌മ പ്രഖ്യാപനവും തറക്കല്ലിടലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എട്ടേ നാല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒ ഉസ്മാന്‍ മൗലവി അധ്യക്ഷനായിരുന്നു.ഫാദര്‍ ജോജോ ഔസേപ്പറമ്പില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ചടങ്ങില്‍ ബൈ ത്തുറഹ്‌മയുടെ ഫണ്ടിലേക്ക് മുഷ്ത്താഖ് കെ വി, ഹാരിസ് കാഞ്ഞായി എന്നിവര്‍ നല്‍കുന്ന ഫണ്ട് കൈമാറ്റവും മമ്മൂട്ടി ചാക്കന്‍, അജ്‌നാസ് ഒ പി, മമ്മൂട്ടി മഞ്ചേരി എന്നിവര്‍ക്കുള്ള ഗ്ലോബല്‍ കെഎംസിസി മെമ്പര്‍ഷിപ്പ് വിതരണവും നടന്നു.

കബീര്‍ മഞ്ചേരി സ്വാഗതവും ഗ്ലോബല്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കെ സി മുഖ്യ പ്രഭാഷണവും നടത്തി.മുസ്ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ്, എം സ് എഫ്, എസ് ടി യു, വനിതാ ലീഗ് എന്നീ ഘടകങ്ങളുടെയെല്ലാം പ്രധിനിധികള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് ബൈത്തുറഹ്‌മ കോഡിനേറ്റര്‍ റസാക്ക് കെ കെ സി നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!