റോഡിരികിലെ കാട് വെട്ടി തെളിച്ച് മൊതക്കര മഹാത്മാ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍
കാടുമൂടി വാഹന ഗതാഗതവും കാല്‍നടയായും ദുഷ്‌കരമായ മൊതക്കര പുളിഞ്ഞാല്‍ റോഡിലെ പാലം മുതല്‍ ആയുര്‍വേദ ആശുപത്രി വരെയുള്ള ഭാഗം കാട് വെട്ടി തെളിച്ച് വൃത്തിയാക്കി മൊതക്കര മഹാത്മാ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ മാതൃകയായി
മൊതക്കര പുളിഞ്ഞാല്‍ റോഡിലെ പഴയ കരിങ്കല്‍ ക്വാറിക്ക് സമീപത്തുള്ള വലിയ കാടുകള്‍ കാരണം തലനാരിഴയ്ക്കാണ് ഇവിടെത്തെ പല അപകടങ്ങളും ഒഴിവാകുന്നത്.ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് മൊതക്കരയില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ റോഡ് സൈഡിലെ കാടുകള്‍ വെട്ടിത്തെളിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയത്.സംഘം പ്രസിഡണ്ട് ഹരിദാസന്റെയും സെക്രട്ടറി രമേശന്റെയും നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തകരാണ് കാട് വെട്ടിത്തെളിച്ചത്