നഗരസഭ സബ്ബ് ഓഫീസ് പയ്യംമ്പള്ളിയില്‍ ആരംഭിക്കാന്‍ തീരുമാനം
നഗരസഭയുടെ സബ്ബ് ഓഫീസ് പയ്യംമ്പള്ളിയില്‍ ആരംഭിക്കാന്‍ തീരുമാനം.യു.ഡി.എഫ് ഭരണസമതി അധികാരമേറ്റശേഷം ആദ്യം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ സബ്ബ് ഓഫീസ് ആരംഭിക്കാനുള്ള തീരുമാനം എടുത്തത്.ഭരണ സമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യു.ഡി.എഫ്.ഭരണ സമിതി അടിയന്തര യോഗമെന്ന നിലയില്‍ ഇന്ന് ഭരണസമിതി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
യു.ഡി.എഫ് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ പയ്യംമ്പള്ളിയില്‍ സബ്ബ് ഓഫീസ് ആരംഭിക്കുന്നതിന് പ്രമേയം അവതരിപ്പു.എല്‍.ഡി.എഫ് അംഗങ്ങളടക്കം പ്രമേയത്തെ സ്വാഗതം ചെയ്തു. .ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലിക്ക് കൊവിഡ് ആയതിനാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.