ഐ ഡി കാര്‍ഡ് വിതരണവും ജനപ്രതിനിധികളെ ആദരിക്കലും നടത്തി
കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (കെ പി വി യു- സി.ഐ.ടി യു.)പനമരം ഏരിയ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി.എ അസീസ്- മുതിര്‍ന്ന ഫോട്ടോഗ്രഫര്‍ വിനോദ് ചിത്രക്ക് ഐ ഡി കാര്‍ഡ് നല്‍കിക്കൊണ്ട് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.
സജി ഗ്ലോറിയ അധ്യക്ഷനായ ചടങ്ങില്‍ ജില്ലയില്‍ നിന്നും ഏറ്റവും അധികം വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തംഗം പി എ അസീസിനെയും പനമരം ബ്ലോക്ക് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ പി വി യു സംസ്ഥാന കമ്മറ്റിയംഗം കൂടിയായ സജേഷ് സെബാസ്റ്റ്യനേയും ഉപഹാരം നല്‍കി ആദരിച്ചു.കെ പി വി യു ജില്ലാ പ്രസിഡണ്ട് ജോബി പുല്‍പ്പള്ളി,ജില്ലാ ജോയിന്റ് സെക്രട്ടറി വിനേഷ് ചിത്രശാല എന്നവര്‍ സം സാരിച്ചു.ബിജു പനമരം സ്വാഗതവും വിന്‍സെന്റ് നന്ദിയും പറഞ്ഞു.