നഞ്ചന്‍ഗോഡ്-വയനാട് -നിലമ്പൂര്‍ റെയില്‍ പാത അട്ടിമറി വയനാടിനോട് തുടരുന്ന അവഗണനയുടെ ഭാഗമെന്ന് ബത്തേരി രൂപതാധ്യക്ഷന്‍ തോമസ് മാര്‍ ജോസഫ് ആരോപിച്ചു. കലക്ടറേറ്റിനു മുന്‍പില്‍ നീലഗിരി വയനാട് എന്‍ എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു നഗരങ്ങളില്‍ വേണ്ട വികസനം അധികാരികള്‍ തന്നെ നടപ്പാക്കുമ്പോള്‍ വയനാട് ജില്ലയില്‍ മാത്രം അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ പോലും പതിറ്റാണ്ടുകളായി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും ബിഷപ്പ് ആരോപിച്ചു.റെയില്‍പാതയുടെ ഡി പി ആര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.ജോണി പാറ്റാനി അധ്യക്ഷനായിരുന്നു.ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി.വിവിധ സാമുദായിക സംഘടനാ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.തുടര്‍ പ്രക്ഷോഭമെന്ന നിലയില്‍ ജില്ലയിലാകെ സമരം സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.